ബിജെപി പാർട്ടി രാജ്യവിരുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Fri, 17 Mar 2023

ന്യൂഡൽഹി: ബിജെപി പാര്‍ട്ടിയാണ് രാജ്യവിരുദ്ധമെന്നും സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എങ്ങനെ രാജ്യവിരുദ്ധമാകുമെന്ന് ഖാര്‍ഗെ ചോദിച്ചു. തൊഴിലില്ലായ്മയില്‍ നിന്നും വിലക്കയറ്റത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ബാക്കി പാര്‍ട്ടികളെ രാജ്യവിരുദ്ധമായി ബിജെപി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.