Times Kerala

ഉത്തരാഖണ്ഡിലെ മദ്റസ പൊളിച്ചത് കോടതി ഉത്തരവില്ലാതെ

 
ഉത്തരാഖണ്ഡിലെ മദ്റസ പൊളിച്ചത് കോടതി ഉത്തരവില്ലാതെ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്റസ തകർത്തത് കോടതി ഉത്തരവ് കൂടാതെയെന്ന് കണ്ടെത്തൽ. പ്രദേശവാസികൾ ന​മ​സ്കാ​ര​ത്തി​നു​കൂ​ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​ട്ടി​ടം തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്ക് പാറ്റുകയുമുണ്ടായി. കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് മദ്റസ പൊളിക്കാൻ അനുമതി നൽകിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവകാശപ്പെട്ടിരുന്നു.

ഇതേ വാദം നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റും ഉന്നയിച്ചിരുന്നു. മാധ്യമങ്ങളും ഈ വാർത്ത തന്നെയാണ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. എന്നാൽ ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പിൽ അദ്ദേഹത്തിന്റെ ബെഞ്ച് വിഷയം ഫെബ്രുവരി 14 ലേക്ക് പരിഗണിക്കാൻ മാറ്റി എന്നാണ്. അടുത്ത ഹിയറിങ്ങിന് കാത്തു നിൽക്കാതെ കോർപ്പറേഷൻ പൊളിക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു. ജനുവരി 30ന് പള്ളിയും മദ്റസയും പൊളിക്കുന്നതിന് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നതായി മുനിസിപ്പൽ കമ്മീഷണർ പങ്കജ് ഉപാധ്യായ ഉപാധ്യായ വ്യക്തമാക്കി.


 

Related Topics

Share this story