Times Kerala

 മ​ധ്യ​പ്ര​ദേ​ശ് ഖ​ർ​ഗോ​ൺ ബ​സ് അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി

 
മ​ധ്യ​പ്ര​ദേ​ശ് ഖ​ർ​ഗോ​ൺ ബ​സ് അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി
ഖര്‍​ഗോ​ണ്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ർ​ഗോ​ൺ ജി​ല്ല​യി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. 31 പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. ഇ​വ​രെ ഖ​ർ​ഗോ​ൺ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരിക്കെയാണ്. ബ​സി​ൽ അ​മ്പ​തോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. 

ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.40 ന് ​ജി​ല്ല​യി​ലെ ദോ​ൻ​ഗ​ർ​ഗാ​വ് ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു അപകടം സംഭവിച്ചത്. ഖ​ർ​ഗോ​ണി​ലെ ശ്രീ​ഖ​ണ്ഡി​യി​ൽ ​നി​ന്നും ഇ​ൻ​ഡോ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ക​ത്തി​ൽ​പ്പെ​ട്ട​ത്.  ബ്രേ​ക് ന​ഷ്ട​പ്പെ​ട്ട ബ​സ് ബോ​റാ​ഡ് ന​ദി​യു​ടെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച് ന​ദി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വെ​ള്ള​മി​ല്ലാ​തെ വ​റ്റി​വ​ര​ണ്ട് കി​ട​ക്കു​ക​യാ​യി​രു​ന്ന ന​ദി​യി​ലേ​ക്കാ​ണ് ബ​സ് വീ​ണ​ത്.  മ​രി​ച്ച​വ​രി​ൽ ബ​സ് ഡ്രൈ​വ​റും ക്ലീ​ന​റും ഉ​ൾ​പ്പെ​ടും.

Related Topics

Share this story