Times Kerala

ഡെയറി മിൽക്ക് ചോക്ലേറ്റിൽ ജീവനുള്ള പുഴു! വീഡിയോ പങ്കുവെച്ച് യുവാവ്

 
ഡെയറി മിൽക്ക് ചോക്ലേറ്റിൽ ജീവനുള്ള പുഴു! വീഡിയോ പങ്കുവെച്ച് യുവാവ്

ഹൈദരാബാദ്: ഡെയറി മിൽക്ക് ചോക്ലേറ്റിൽ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി ഹൈദരാബാദ് സ്വദേശി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിൽ നിന്ന് വാങ്ങിയ കാഡ്‌ബറി ഡയറി മിൽക്ക് ചോക്ലേറ്റിൻ്റെ ബാറിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന് ഇയാൾ ആരോപിക്കുന്നു.  റോബിൻ സാച്ചൂസ് എന്ന യൂസറാണ് എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തത്. നഗരത്തിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിലെ രത്‌നദീപ് റീട്ടെയിൽ സ്റ്റോറിൽ നിന്ന് 45 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റിൽ നിന്നാണ് പുഴുവിനെ ലഭിച്ചതെന്നാണ് ഇയാൾ പറയുന്നത്. ബില്ലും വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചു.


 


ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടോയെന്നും പൊതുജനാരോഗ്യം അപകടപ്പെടുന്ന ഇത്തരം സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്നും യൂസർ സമൂഹമാധ്യമത്തിൽ ചോദിക്കുന്നു. പോസ്റ്റ് ഉടൻ വൈറലാകുകയും കർശന നടപടിയെടുക്കാൻ ആളുകൾ ആവശ്യപ്പെടുകയും ചെയ്തു. കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ, കാഡ്ബറി കമ്പനിയും പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടു.


 

Related Topics

Share this story