HomeNationalജീവൻ തുടിക്കുന്ന പാലങ്ങൾ; മേഘാലയയിലെ നിത്യവും വളർന്നു കൊണ്ടിരിക്കുന്ന ജീവനുള്ള വേരുപാലങ്ങള്‍...

ജീവൻ തുടിക്കുന്ന പാലങ്ങൾ; മേഘാലയയിലെ നിത്യവും വളർന്നു കൊണ്ടിരിക്കുന്ന ജീവനുള്ള വേരുപാലങ്ങള്‍ | Living Root Bridges in Meghalaya

ചെറുതും വലുതുമായ പാലങ്ങൾ നമ്മുടെ നാട്ടിൽ നിരവധിയാണ്. വിദൂര ദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങൾ ആരെയും ത്രസിപ്പിക്കുന്നതാണ്. ഇവയെല്ലാം കോണ്ക്രീറ്റും മെറ്റലുമുപയോഗിച്ച് കെട്ടിപ്പടുത്തവയാണ്. എന്നാൽ പ്രകൃതിയുടെ പാലത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. നിത്യവും വളർന്നു കൊണ്ടിരിക്കുന്ന പാലങ്ങൾ. പ്രകൃതി കെട്ടിപ്പടുത്ത, ജീവന്റെ തുടിപ്പുള്ള ഈ പാലങ്ങൾ നേരിട്ട് കാണണമെങ്കിൽ ചിറാപുഞ്ചി വരെ ഒന്ന് പോകേണ്ടി വരും. മനുഷ്യ സങ്കൽപ്പങ്ങൾക്കും അപ്പുറമാണ് പ്രകൃതി ഉള്ളിൽ ഒളിപ്പിക്കുന്ന മനോഹാരിത, അതിന്റെ ഉദ്പതമായ ഉദാഹരണമാണ് മേഘാലയയിലെ ജീവനുള്ള പാലങ്ങൾ (Living Root Bridges in Meghalaya).

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘായയിലെ ചിറാപുഞ്ചിയിലും സമീപ പ്രദേശങ്ങളിലുമാണ് ഈ വളരുന്ന പാലങ്ങളെ കാണുവാൻ സാധിക്കുന്നത്. ഇവിടുത്തെ ഖാസി ഗോത്ര (Khasi tribe) വർഗമാണ് ഈ അതുല്യമായ സൃഷ്ടിക്ക് പിന്നിൽ. ഇടതൂർന്ന മഴക്കാടുകളിൽ ജീവിക്കുന്നവരാണ് ഖാസി ഗോത്രം. കാടുകളിലെ പുഴകൾ എളുപ്പത്തിൽ മറികടക്കുവാൻ വേണ്ടിയാണ് ഇവർ മരങ്ങളുടെ വേരുകളും മറ്റും കൊണ്ട് പാലങ്ങൾ നിർമ്മിക്കുന്നത്. നദി തീരങ്ങളിലെ മരങ്ങളുടെ വേരുകൾ തമ്മിൽ കൂട്ടിയിണക്കി ഒരു പാലം പോലെ അവ പണിതീർക്കുന്നു. ശേഷം അവ സഞ്ചാര പാതയായി വിനിയോഗിക്കുന്നു. പ്രധാനമായും അത്തി വര്ഗത്തില്പ്പെട്ട ഫിഗസ് എലാസ്റ്റിക്ക (Ficus elastica) എന്ന മരത്തിന്റെ വേരുകൾ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. ഈ മരത്തിന്റെ തടിയിൽ നിന്നുമാണ് വേരുകൾ വളരുന്നത് എന്ന സവിശേഷതയാണ് പാലം നിർമ്മിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. യാഥാർഥ്യത്തിൽ, പാലം നിർമ്മിക്കുന്നത് അല്ല മറിച്ച് പാലത്തെ വളർത്തുന്നതാണ്.

മരത്തിന്റെ വേരുകള് കമുകിന് തടിയ്ക്കുള്ളിലൂടെയോ മുളന്തണ്ടിലോ ഉറപ്പിച്ചുകെട്ടി മറുകരയിലേക്ക് കടത്തി വിടുന്നു. വേരുകള് പടര്ന്ന് മറ്റു ദിശയിലേക്ക് വളരാതിരിക്കുവാൻ ആണ് എങ്ങനെ ചെയുന്നത്. വർഷങ്ങൾ കൊണ്ട് വളരുന്ന വേരുകൾ അക്കരയിൽ എത്തുന്നു. ഇങ്ങനെ അക്കരയിൽ എത്തുന്ന വേരുകൾ മണ്ണിൽ ഉറയ്ക്കുന്നു, അവ പിന്നെയും വളരുന്നു. വേരുകൾ നല്ലതു പോലെ വളർന്ന ശേഷം അവയ്ക്ക് മുകളിൽ തടികഷണങ്ങൾ പാകി പാലമാക്കുന്നു. കുറഞ്ഞത് 15 വര്ഷമെങ്കിലുമെടുത്തതാണ് ഈ വേരുകൾ പാലമായി പരിണമിച്ചത്. പാലത്തിന്റെ വലിപ്പം കണക്കാക്കിയാണ് അത് രൂപംകൊള്ളാൻ വേണ്ടി എത്ര വർഷങ്ങൾ വേണ്ടി വന്നു എന്ന് കണക്കാക്കുന്നത്.

വർഷങ്ങൾ കടന്നു പോകും തോറും ഈ പാലങ്ങളുടെ കരുത്ത് ക്ഷയിച്ചു പോകുമെന്ന പേടി വേണ്ട. വേരുകൾ വളർന്നു കൊണ്ടിരിക്കുന്നതിനാൽ പാലത്തിന്റെ ശക്തി കൂടുന്നതെയുള്ളൂ.
ഒരേ സമയം 50 പേരുടെ ഭാരംവരെ താങ്ങാന് ശേഷിയുള്ളതാണ് ഈ വേരുപാലങ്ങൾ. നിലവിലുള്ള പാലങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലമുറകളിലൂടെ വളരുന്ന പാലങ്ങളാണിവ. ഇവയ്ക്ക് അഞ്ഞൂറ് വര്ഷത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വാസം. മേഘാലയയിൽ ഏകദേശം 100 ഓളം ജീവനുള്ള പാലങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ ചിറാപുഞ്ചിയിലും ഷില്ലോംഗിലുമാണ് ഏറ്റവും മികച്ച സഞ്ചാരയോഗ്യമായ പാലങ്ങൾ ഉള്ളത്. 100 ഓളം പാലങ്ങൾ ഉണ്ടെങ്കിൽ പോലും 11 പ്രവര്ത്തനക്ഷമമായ വേരുപാലങ്ങളാണ് നിലവിൽ ഉള്ളത്. ഇവയിൽ ഏറ്റവും പ്രശസ്തമായ പാലമാണ് ‘ഡബിള് ഡെക്കര്’ റൂട്ട് ബ്രിഡ്ജ് (Double Decker Root Bridge). നോണ്ഗ്രിയത് ഗ്രാമത്തിലെ ഉംഷിയാങ്ങിലാണ് ഈ ഡബിള് ഡെക്കര് പാലം സ്ഥിതിചെയ്യുന്നത്. രണ്ടു തട്ടിലായി രണ്ടു പാലങ്ങൾ. അത് കാണേണ്ട കാഴ്ച തന്നെയാണ്.

ഈ പാലത്തിന്റെ ഇരു കരകളിലുമായി ഏകദേശം മൂവായിരത്തിൽ അധികം മനുഷ്യർ അതിവസിക്കുന്നു. ഒരു ജനതയുടെ തന്നെ പ്രധാന സഞ്ചാര പാതയാണ് ഈ ഡബിള് ഡെക്കര് പാലം. 30 മീറ്റര് നീളവും, 2400 അടി ഉയരവുമുള്ള ഈ പാലത്തിന് 120 വർഷത്തിൽ ഏറെ പഴക്കമുണ്ട്. മുകളിലെ പാലത്തിലേക്ക് കയറിപ്പറ്റാന് ഏറെ പ്രയാസപ്പെടും. ഒരുപക്ഷെ അതിനാലാകും താഴെ മറ്റൊരു പാലം കൂടി പണിതീർത്തത്. കാണുവാൻ ഏറെ മനോഹരമായ ഈ പാലത്തിൽ എത്തിച്ചേരുക എന്നത് അത്ര എളുപ്പമല്ല. 3000 പടികള് കയറിയാൽ മാത്രമേ പാലത്തിൽ എത്തിച്ചേരുവാൻ സാധിക്കൂ. മണിക്കൂറുകൾ നീണ്ട ട്രക്കിങ്ങിന് ഒടുവിലെ കാടിനുള്ളിലെ ഈ പാലങ്ങളെ കാണുവാൻ സാധിക്കൂ. മറ്റു വേരുപാലങ്ങളിലേക്കും എത്തിച്ചേരുവാൻ ട്രക്കിങ് മാത്രമാണ് വഴി. പ്രകൃതിയുടെ അനശ്വര സൗന്ദര്യം ആസ്വദിക്കാൻ ഒരൽപം സാഹസികത അനിവാര്യമാണ്.

യുനെസ്കോയുടെ ലോകപൈതൃക പദവിയുള്ള ഇടങ്ങളുടെ താത്ക്കാലിക പട്ടികയിൽ പാലം ഇടംപിടിച്ചിരിക്കുകയാണ്. മേഘാലയ ഗ്രാമങ്ങളിലെ വേരുപാലങ്ങളിലൂടെയുള്ള സാഹസികമായ ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന വിനോദം. ഇന്ന് ലോക ജനതയെ വിസ്മയിപ്പിക്കുന്ന ഈ ജീവനുള്ള പാലങ്ങൾ ലോകർക്ക് സമർപ്പിച്ചത് ഖാസി ഗോത്രക്കാരാണ്. തങ്ങളുടെ സുഖ സഞ്ചാരത്തിനായി അവർ കാടുകൾ വെട്ടിത്തള്ളിച്ച കോണ്ക്രീറ്റും മെറ്റലുമുപയോഗിച്ച് പാലങ്ങൾ കെട്ടിപ്പടുക്കുന്നതിന് പകരം പ്രകൃതിയെ നെഞ്ചോട് ചേർത്ത് അവർ പാലങ്ങൾ ഉണ്ടാക്കി. ജീവൻ തുടിക്കുന്ന ആ പാലങ്ങൾ ഒരു ജനത പ്രകൃതിക്ക് നൽകുന്ന മൂല്യങ്ങളുടെ തെളിവാണ്. പലപ്പോഴും മനുഷ്യർ തങ്ങളുടെ ഇഷ്ടത്തിന് കാടുകൾ വെട്ടിമൂടി, കുന്നുകൾ ഇടിച്ചു നിരത്തി മുന്നോട്ടു നീങ്ങുന്നു. എന്നാൽ ഇവിടെ മനുഷ്യന്റെ ബുദ്ധി ചാതുര്യവും പ്രകൃതിയുടെ വിസ്മയവും കൂടി ഒത്തുചേർന്ന് സൃഷ്ട്ടിച്ചത് കാലാതീതമായ ഘടനയാണ്.

 

Summary: The Living Root Bridges of Meghalaya are ancient suspension structures hand-grown by indigenous tribes from the aerial roots of rubber trees. These unique bioengineering marvels span torrential rivers, growing naturally stronger with age and lasting for hundreds of years.

WhatsApp Channel Banner

Latest updates

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

വാകത്താനത്ത് ജൽ ജീവൻ മിഷന്റെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ്...

കോട്ടയം: കോട്ടയം വാകത്താനം ചക്കൻചിറയിൽ പെരുമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു (Kottayam Vakathanam drowning). കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജു ആണ് ദാരുണമായി മരണപ്പെട്ടത്. ഞാലിയാകുഴി...

പശ്ചിമേഷ്യൻ സംഘർഷം: തുർക്കി, കുവൈത്ത് വിദേശകാര്യ മന്ത്രിമാരുമായി ചർച്ച...

റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സംഭവവികാസങ്ങളിൽ നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി സൗദി അറേബ്യ (West Asia tension). മേഖലയിലെ സംഘർഷങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ...

എറണാകുളം ജില്ലയിൽ കനത്ത മഴ: മൂവാറ്റുപുഴയിലും കോതമംഗലത്തുമായി ഏഴ്...

കൊച്ചി: ജില്ലയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് മുൻകരുതൽ നടപടിയായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു (Ernakulam rain relief camps). മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി തുറന്ന ക്യാമ്പുകളിലേക്ക് 27 കുടുംബങ്ങളിൽ നിന്നുള്ള 78...

അതിതീവ്ര മഴ: നാല് ജില്ലകളിൽ ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ പേമാരി തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് രണ്ട് ഞായറാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday). മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....