കോട്ടയം: കോട്ടയം വാകത്താനം ചക്കൻചിറയിൽ പെരുമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു (Kottayam Vakathanam drowning). കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജു ആണ് ദാരുണമായി മരണപ്പെട്ടത്. ഞാലിയാകുഴി എം.ജി.എം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മിലൻ.
വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്ക് നിർമ്മാണത്തിനായി എടുത്ത വലിയ കുഴിയിൽ മഴ പെയ്ത് വെള്ളം നിറഞ്ഞ നിലയിലായിരുന്നു. സഹോദരിക്കൊപ്പം സമീപത്ത് കുളിച്ചുകൊണ്ടിരിക്കെ മിലൻ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടനടി കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
Story Summary: An 11-year-old boy, Milan K. Shiju, drowned after falling into a waterlogged pit dug for the Jal Jeevan Mission at Vakathanam in Kottayam. Milan, a 5th-grade student, fell into the pit while bathing nearby with his sister.


