Times Kerala

മദ്യനയ അഴിമതി; ഇഡി അറസ്റ്റിനെ ചോദ്യം ചെയ്തുളള കെജ്‌രിവാളിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

 
arvind-kejriwal1
മദ്യനയ അഴിമതികേസിൽ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. നിലവിൽ കെജ്‌രിവാൾ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഹർജി പരിഗണിക്കുന്നത്, ജസ്റ്റീസ് സ്വർണകാന്ത് ശർമ്മയുടെ ബെഞ്ചാണ്. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‌വിയാണ് ഹാജരായത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെജ്‌രിവാളിനെ മാറ്റി നിർത്താൻ വേണ്ടിയാണ് അറസ്റ്റ് എന്നായിരുന്നു അഭിഭാഷകന്റെ വാദം.

Related Topics

Share this story