ലഖിംപൂര്‍ കര്‍ഷക കൊലപാതകം; മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്
 പൂനെ: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മഹാരാശഷ്ട്രയില്‍ ഇന്ന് ബന്ദ്. ഭരണ കക്ഷിയായ മഹാ വികാസ് അഖാഡിയുടെ നേതൃത്വത്തിലാണ് ബന്ദ്‌ നടത്തുന്നത്. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും പ്രതിഷേധത്തില്‍ പങ്കാളിയാവും. പ്രതിഷേധവുമായി ജനങ്ങള്‍ സഹകരിക്കണമെന്നും പ്രതിഷേധക്കാര്‍ അഭ്യര്‍ത്ഥിച്ചു.ആവശ്യസേവനങ്ങള്‍ ഒഴികെയുള്ള ബാക്കിയെല്ലാം ബന്ദില്‍ നിശ്ചലമാകും. കടകള്‍ പൂര്‍ണമായും അടച്ചിട്ടാണ് പ്രതിഷേധിക്കുന്നത്. കര്‍ഷകരെ പിന്തുണക്കാനും ഒരു ദിവസം ജോലിയുള്‍പ്പെടെ നിര്‍ത്തിവെച്ച് സഹകരിക്കണമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ആവശ്യപ്പെട്ടു. 

Share this story