രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം: പ്രതിദിന രോഗികൾ രണ്ടു ലക്ഷത്തിലേക്ക്

 രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം: പ്രതിദിന രോഗികൾ രണ്ടു ലക്ഷത്തിലേക്ക്
 ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നു. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​കയാണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,94,720 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ളേ​ക്കാ​ൾ 15.8 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ഇ​ന്ന​ത്തേ​ത്. പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.5 ശ​ത​മാ​ന​മാ​ണ്.രാ​ജ്യ​ത്തെ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ നി​ല​വി​ൽ 9,55,319 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ശ​രാ​ശ​രി മ​ര​ണ​സം​ഖ്യ​യി​ൽ 70 ശ​ത​മാ​നം വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 442 മ​ര​ണ​ങ്ങ​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 4,84,655 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ​യാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Share this story