Times Kerala

 കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി; പകരം ചുമതല അർജുൻ റാം മേഘ്‌വാളിന്

 
 കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി; പകരം ചുമതല അർജുൻ റാം മേഘ്‌വാളിന്
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​നെ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി. റി​ജി​ജു​വി​ന് പ​ക​രം അ​ര്‍​ജു​ന്‍ റാം ​മേ​ഘ്‌വാള്‍ നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വ​ത​ന്ത്ര ചു​മ​ത​ല വ​ഹി​ക്കും. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് മേ​ഘ്‌വാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശ അനുസരിച്ചാണ് നിയമമന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റിയത്. പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​റ്റം എ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. 

രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് നീക്കം. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം ഏകീകൃത സിവിൽ കോഡ് പ്രചാരണ വിഷയമാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് കിരൺ റിജിജുവിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്.  നി​യ​മ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് പ​ക​ര​മാ​യി റി​ജി​ജു​വി​ന് ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Topics

Share this story