Times Kerala

സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍ തെരഞ്ഞെടുക്കപ്പെട്ടു 

 
കത്തിലൂടെ ഉന്നയിച്ച  ആ​ശ​ങ്കകൾ  കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ പ​രി​ഗ​ണി​ച്ചില്ല ;ക​പി​ൽ സി​ബ​ൽ
ന്യൂ ഡൽഹി: മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. മുതിര്‍ന്ന അഭിഭാഷകൻ പ്രദീപ് റായ്, നിലവിലെ പ്രസിഡന്റ് അദീഷ് സി. അഗര്‍വാല തുടങ്ങിയവരെയാണ് കപിൽ സിബൽ പരാജയപ്പെടുത്തിയത്.
 സിബലിന് 1066 വോട്ടുകളാണ് കിട്ടിയത്. രണ്ടാമത് എത്തിയ പ്രദീപ് റായ്‌ 689 വോട്ടുകൾ നേടി. നിലവിലെ പ്രസിഡന്‍റ് അദീഷ് സി. അഗര്‍വാലക്ക് 296 വോട്ടുകളാണ് ലഭിച്ചത്. മറ്റ് മൂന്ന് പേര്‍ കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. 

Related Topics

Share this story