53 വയസ്സിൽ 28 തവണ എവറസ്റ്റ് കീഴടക്കി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് കാമി റിത ഷെര്‍പ്പ
May 23, 2023, 14:05 IST

കാഠ്മണ്ഡു: 28 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി റെക്കോര്‍ഡ് തിളക്കവുമായി നേപ്പാളി പര്‍വതാരോഹകനായ കാമി റിത ഷെര്‍പ്പ.
പരമ്പരാഗത തെക്കുകിഴക്കന്‍ റിഡ്ജ് വഴിയാണ് 53 കാരനായ കാമി റിത ഷെര്‍പ്പ 8,849 മീറ്റര്‍ (29,032 അടി) ഉയരമുള്ള ഉച്ചകോടിയിലെത്തിയതെന്ന് നേപ്പാളി ടൂറിസം ഉദ്യോഗസ്ഥന്‍ ബിഗ്യാന്‍ കൊയ്രാള വ്യക്തമാക്കി.

1994 ലാണ് കാമി റിത്ത ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്, പിന്നീട് വിവിധ കാരണങ്ങളാല്‍ അധികാരികള്‍ പര്‍വ്വതം അടച്ച മൂന്ന് വര്‍ഷങ്ങളിലൊഴികെ എല്ലാ വര്‍ഷവും അദ്ദേഹം കൊടുമുടി കയറി.
മറ്റൊരു ഷെര്‍പ്പ പര്‍വതാരോഹകന്‍ ഈ ആഴ്ച 27-ാം തവണ എവറസ്റ്റ് കീഴടക്കി, കാമി റിതയ്ക്ക് ശേഷം ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കൊടുമുടികള്‍ കയറിയത്.