Times Kerala

 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്

 
 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്
25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിനും മാധവനും ഒപ്പം വികാസ് ഭാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ചിത്രത്തിലേക്കാണ് ജ്യോതിക എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പനോരമ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.  മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ബോളിവുഡ് ചിത്രത്തിനായി താരം കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു

Related Topics

Share this story