കൊച്ചി: പയ്യന്നൂർ മണ്ഡലത്തിൽ നിന്നുള്ള വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ. മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്ന് ആരോപിച്ചാണ് മധുസൂദനൻ ഹർജി നൽകിയത്.(Payyannur Election Case TI Madhusoodanan Files Petition Against V Kunhikrishnan)
ഹർജിയിൽ കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് അയച്ചു. രക്തസാക്ഷി ഫണ്ട് തട്ടിയെടുത്ത കള്ളനാണ് താനെന്ന രീതിയിലാണ് പ്രചാരണ വേളയിൽ വി. കുഞ്ഞികൃഷ്ണൻ സംസാരിച്ചതെന്നും, എന്നാൽ ഈ ആരോപണങ്ങൾക്ക് യാതൊരു തെളിവോ രേഖയോ ഇല്ലെന്നും ടി.ഐ. മധുസൂദനൻ ഹർജിയിൽ ആരോപിക്കുന്നു.
ജനങ്ങൾക്കിടയിൽ താൻ കളങ്കിതനാണെന്ന് വരുത്തിതീർക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, സമർപ്പിച്ച ഹർജിയിൽ ചില അപാകതകൾ ഉള്ളതായി കോടതി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഹർജി നിയമപരമായി നിലനിൽക്കുമോ എന്ന കാര്യം ഹൈക്കോടതി ആദ്യം പരിശോധിക്കും. തുടർന്നാകും കേസിൽ കൂടുതൽ നടപടികളിലേക്ക് കടക്കുക.
Story Summary
Former MLA TI Madhusoodanan filed a petition in the Kerala High Court seeking to nullify the election victory of Payyannur MLA V Kunhikrishnan. Madhusoodanan alleged that Kunhikrishnan misled voters by making false campaign allegations regarding the misappropriation of martyr funds without any evidence.


