തിരുവനന്തപുരം: കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് (39) മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കട്ടെ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് 13 ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ ചികിത്സ തേടിയതെന്നും സംഭവത്തിൽ അന്വേഷണം നടക്കുമെന്നും മന്ത്രി അറിയിച്ചു.(Kundara custodial death Crime Branch Investigation Ramesh Chennithala)
കൊല്ലം ജില്ലാ റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. പോലീസ് മർദ്ദനമെന്നത് നിലവിൽ ഉയർന്ന ആരോപണം മാത്രമാണെന്നും സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സിയാദിന്റെ കുടുംബത്തിന്റെയും, ഇയാളെ കസ്റ്റഡിയിലെടുക്കാൻ കാരണമായ പരാതി നൽകിയ പെൺകുട്ടിയുടെയും മൊഴികൾ രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Story Summary
Home Minister Ramesh Chennithala stated that a Crime Branch inquiry will be conducted into the death of Siyad, a Kundara native who died days after being questioned and released by the police. He said Siyad sought medical treatment 13 days after his release


