അസമില്‍ അധ്യാപകര്‍ക്ക് ജീന്‍സും ടി ഷര്‍ട്ടും നിരോധിച്ചു
May 20, 2023, 21:48 IST

ഗുവാഹത്തി: അസമിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ഡ്രസ്സ് കോഡുമായി ബി ജെ പി സര്‍ക്കാര്‍. അധ്യാപകര്‍ ജീന്‍സും ടി ഷര്‍ട്ടും സ്ത്രീകളാണെങ്കില്‍ ലെഗിംഗ്‌സും ധരിക്കുന്നത് നിരോധിച്ചു. കാഷ്വല്‍, പാര്‍ട്ടി വസ്ത്രങ്ങള്‍ കര്‍ശനമായും ഒഴിവാക്കണം. വൃത്തിയും അടക്കവും ഒതുക്കവുമുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് പുതിയ നിര്‍ദേശം.
എല്ലാ തരത്തിലും മാതൃകകളായ അധ്യാപകര്‍ അന്തസ്സ് പാലിക്കാന്‍ വേണ്ടിയാണ് ഡ്രസ്സ് കോഡ് കൊണ്ടുവന്നതെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് അത്ര സ്വീകാര്യമല്ലാത്ത രീതിയില്‍ ചില അധ്യാപകര്‍ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് വകുപ്പ് പറയുന്നു. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുമായി റൂള്‍ ബുക്ക് അവതരിപ്പിക്കുന്നത് പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.റനോജ് പെഗു പറഞ്ഞു.