Times Kerala

  'ഭാര്യവീട്ടുകാരോട് വീടുവയ്ക്കാന്‍ പണം ആവശ്യപ്പെടുന്നത് സ്ത്രീധനക്കുറ്റം'; സുപ്രീംകോടതി

 
suprime
 ന്യൂഡല്‍ഹി: ഭര്‍തൃവീട്ടുകാര്‍ക്ക്  വീടുപണിയാനായി പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന് കീഴില്‍ വരുമെന്ന് സുപ്രീംകോടതി അറിയിച്ചു . മധ്യപ്രദേശില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ​ഗര്‍ഭിണി തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി പറഞ്ഞത് . ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപണ്ണ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.വീടുവയ്ക്കാന്‍ പണം ആവശ്യപ്പെടുന്നത് സ്ത്രീധനത്തിന് കീഴില്‍ വരില്ലെന്ന ഹൈക്കോടതി നിലപാട് തള്ളിയ സുപ്രീംകോടതി ഇക്കാര്യത്തില്‍ വിചാരണകോടതിയുടെ വ്യാഖ്യാനമാണ് ശരിയെന്ന് വിലയിരുത്തിയത് .

Related Topics

Share this story