Times Kerala

ഡൽഹി വിമാനത്തളവത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി

 
ഡൽഹി വിമാനത്തളവത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി

ഡൽഹി വിമാനത്താവളത്തില്‍ ഫ്ലൈറ്റ് റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്.

ഞായറാഴ്ച രാവിലെ ലാന്‍ഡിങ്ങിനിടെയായിരുന്നു സംഭവം. ഇതോടെ പുറപ്പെടാന്‍ വൈകിയത് കാരണം മറ്റു ചില വിമാന സര്‍വീസുകളെ ബാധിച്ചു. 15 മിനിറ്റോളം റണ്‍വേ ബ്ലോക്ക് ചെയ്യുന്ന സാഹചര്യം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് ശേഷം ഇന്‍ഡിഗോ വിമാനത്തെ പാര്‍ക്കിങ് ബേയിലേക്ക് കെട്ടി വലിച്ചു കൊണ്ടുപോയി. ഇതുസംബന്ധിച്ച് ഇന്‍ഡിഗോ വിമാനം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. പ്രതിദിനം 1400 വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നാലു റണ്‍വേയാണ് ഉള്ളത്.

Related Topics

Share this story