ഇന്ത്യൻ വംശജനായ അജയ് ബംഗ അടുത്ത ലോകബാങ്ക് പ്രസിഡന്റായി
Wed, 3 May 2023

ഇന്ത്യൻ വംശജനായ അജയ് ബംഗയെ അഞ്ച് വർഷത്തേക്ക് അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തതായി ലോക ബാങ്ക് ബുധനാഴ്ച സ്ഥിരീകരിച്ചു. "ലോകബാങ്ക് ഗ്രൂപ്പ് എവല്യൂഷൻ പ്രക്രിയയിൽ മിസ്റ്റർ ബംഗയുമായി പ്രവർത്തിക്കാൻ ബോർഡ് പ്രതീക്ഷിക്കുന്നു," ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. മുൻ മാസ്റ്റർകാർഡ് സിഇഒ അജയ് ബംഗ (63) ജൂൺ രണ്ടിന് ഡേവിഡ് മാൽപാസിൽ നിന്ന് ചുമതലയേൽക്കും.