Times Kerala

ഗോ ഫസ്റ്റിൽ നിന്ന് കിട്ടാനുള്ള ഇന്ധന കുടിശ്ശിക തിരിച്ചുപിടിക്കാനൊരുങ്ങി ഇന്ത്യൻ ഓയിൽ, ബാങ്കുകളെ സമീപിക്കാൻ സാധ്യത

 
ഗോ ഫസ്റ്റിൽ നിന്ന് കിട്ടാനുള്ള ഇന്ധന കുടിശ്ശിക തിരിച്ചുപിടിക്കാനൊരുങ്ങി ഇന്ത്യൻ ഓയിൽ, ബാങ്കുകളെ സമീപിക്കാൻ സാധ്യത
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഗോ ഫസ്റ്റിൽ നിന്നും ലഭിക്കാൻ ബാക്കിയുള്ള ഇന്ധന കുടിശ്ശിക തിരിച്ചുപിടിക്കാനൊരുങ്ങി പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.  കുടിശ്ശിക ലഭിക്കാൻ ബാങ്കുകളെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. 

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് സർവീസുകൾ നിർത്തുകയും, പാപ്പരാത്ത ഹർജി സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടപടി കടുപ്പിച്ചിരിക്കുന്നത്.

ഏകദേശം 5,000 കോടി രൂപയുടെ കുടിശ്ശികയാണ് വിമാന ഇന്ധനം വാങ്ങിയ ഇനത്തിൽ ഗോ ഫസ്റ്റ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകാനുള്ളത്. ഈ തുക വീണ്ടെടുക്കാൻ ബാങ്കുകളിലുള്ള ഗോ ഫസ്റ്റിന്റെ ഗ്യാരന്റി പണം നേടിയെടുക്കാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനക്കമ്പനി കൂടിയാണ് ഗോ ഫസ്റ്റ്.

Related Topics

Share this story