Times Kerala

ഇന്ത്യൻ കേണൽ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടു: പ്രതികരിക്കാതെ ഇന്ത്യ
 

 
വൈഭവ്
ഗാസ: പത്താൻകോട്ടിൽ ഭീകരരെ തുരത്തിയ പോരാളിയാണ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ജീവൻ നഷ്ടമായ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ വൈഭവ് അനിൽ കലെ (46). തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുന്നത് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച് ഏഴുമാസം മുൻപ് ഗാസയിലെ യു എന്നിൻ്റെ സുരക്ഷാ സേവന കോർഡിനേറ്ററായി പ്രവർത്തിക്കുന്ന അവസരത്തിലാണ്. വൈഭവിൻ്റെ മരണത്തിൽ യു എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് അനുശോചനം അറിയിച്ചിരുന്നു. വൈഭവ് അനിൽ കലെ 2023ന് ആരംഭിച്ച ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടെ, കൊല്ലപ്പെടുന്ന ആദ്യ യു എന്നിൻ്റെ അന്താരാഷ്ട്ര ഉദ്യോഗസ്ഥനാണ്. യു.എന്നും ഇസ്രയേലും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ  മുൻ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടിട്ടും ഇന്ത്യ പ്രതികരിക്കാത്തത് വൻ വിമർശനമുയർത്തുന്നുണ്ട്. 

Related Topics

Share this story