ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയില്ല: എസ്. ജയശങ്കർ
May 5, 2023, 21:55 IST

ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലല്ലെന്നും അതിര്‍ത്തി ശാന്തമാകാതെ അത് സാധാരണ നിലയിലാകില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യോഗത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗുമായി അതിർത്തി സംബന്ധിച്ച് ചർച്ച നടത്തിയതായി ജയശങ്കർ പറഞ്ഞു. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. തങ്ങൾ അതിനെക്കുറിച്ച് തുറന്ന ചർച്ച നടത്തി. അതിർത്തിയിൽ നിന്നും പിൻവാങ്ങുന്ന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലല്ലെന്നും അതിർത്തി പ്രദേശങ്ങളിൽ സമാധാനം തകർന്നാൽ സാധാരണ നിലയിലാകില്ലെന്നും താൻ വ്യക്തമായി ചൈനയെ അറിയിച്ചതായും ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.