വാണിജ്യത്തിന്റെയും ലോജിസ്റ്റിക്സിന്റെയും കേന്ദ്രമായി മാറാനുള്ള പാതയിലാണ് ഇന്ത്യ: പ്രധാനമന്ത്രി
May 3, 2023, 09:21 IST

ന്യൂഡെൽഹി: വാണിജ്യത്തിന്റെയും ലോജിസ്റ്റിക്സിന്റെയും കേന്ദ്രമായി മാറാനുള്ള പാതയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “തുറമുഖങ്ങളിൽ ഊന്നിയ വികസനത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, വാണിജ്യത്തിന്റെയും ലോജിസ്റ്റിക്സിന്റെയും കേന്ദ്രമായി മാറാനുള്ള പാതയിലാണ്.”, പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
ലോകബാങ്കിന്റെ എൽപിഐ 2023 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ തുറമുഖങ്ങളുടെ കാര്യക്ഷമതയിലും ഉൽപ്പാദനക്ഷമതയിലും മറ്റു പല രാജ്യങ്ങളെക്കാളും കൈവന്ന ഉയർച്ചയെക്കുറിച്ച് തുറമുഖ , ഷിപ്പിംഗ്, ജലപാത മന്ത്രാലയം ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം ട്വിറ്ററിലൂടെ അറിയിച്ചത്.
