Times Kerala

യുഎഇയിലേക്കുളള കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ, 2026-27 ഓടെ ലക്ഷ്യമിടുന്നത് 60 ശതമാനം വളർച്ച

 
യുഎഇയിലേക്കുളള കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ, 2026-27 ഓടെ ലക്ഷ്യമിടുന്നത് 60 ശതമാനം വളർച്ച
യുഎഇയിലേക്കുളള കയറ്റുമതി ഘട്ടം ഘട്ടമായി ഉയർത്താനൊരുങ്ങി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, യുഎഇയിലേക്കുളള കയറ്റുമതിയിൽ 2026-27 ഓടെ 60 ശതമാനത്തിന്റെ വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഇതോടെ, കയറ്റുമതി 5,000 കോടി ഡോളറിൽ എത്തുന്നതാണ്.  

2022 ഫെബ്രുവരി 18ന് ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഇത് 2022 മെയ് ഒന്നിനാണ് ഔദ്യോഗികമായി പ്രാബല്യത്തിലായത്. ഇതോടെ, വാഹനങ്ങൾ, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ മെഷീനറി ഉപകരണങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ വൻ തോതിലാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. ഇക്കാലയളവിൽ വാഹന കയറ്റുമതി 42 ശതമാനം ഉയർന്ന് 5,900 കോടി രൂപയിൽ എത്തിയിട്ടുണ്ട്.

2022-23 സാമ്പത്തിക വർഷത്തിൽ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 11.8 ശതമാനം വർദ്ധനവോടെ 3,130 കോടി ഡോളറിൽ എത്തിയിരുന്നു. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം ഇറക്കുമതി 18.8 ശതമാനം വർദ്ധിച്ച് 5,320 കോടി ഡോളറിൽ എത്തിയിട്ടുണ്ട്.

Related Topics

Share this story