മാതൃ-ശിശു മരണങ്ങളും ചാപിള്ള ജനനങ്ങളും ഏറ്റവുംകൂടുതൽ നടക്കുന്നത് ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭ
May 11, 2023, 09:16 IST

മാതൃ-ശിശു മരണങ്ങളും ചാപിള്ള ജനനങ്ങളും ഏറ്റവുംകൂടുതൽ നടക്കുന്നത് ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട്. ലോകത്തെ മാതൃ-ശിശു മരണങ്ങളുടെ 60 ശതമാനം സംഭവിക്കുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്താണ് ഇന്ത്യ. ലോകത്തെ ജനനങ്ങളിൽ 17 ശതമാനം നടക്കുന്നത് ഇന്ത്യയിലായതിനാലാണ് ഇവിടെ ഇത്തരം മരണങ്ങൾ കൂടുന്നത്.
2020-21ൽ ഇന്ത്യയിൽ 7.88 ലക്ഷം മാതൃ-ശിശു മരണങ്ങളും ചാപിള്ളകളുമുണ്ടായി. ഇതേകാലയളവിൽ ലോകത്താകെയുണ്ടായത് 45 ലക്ഷം മാതൃ-ശിശു മരണങ്ങളാണ്. നൈജീരിയ, പാകിസ്താൻ, കോംഗോ, എത്യോപ്യ, ബംഗ്ലാദേശ്, ചൈന എന്നിവയാണ് ഇന്ത്യക്കു പിന്നിലുള്ള രാജ്യങ്ങൾ.