യുപിയിൽ സർക്കാർ സ്കൂളിലെ 12 വിദ്യാർഥിനികളെ പീഡിപ്പിച്ചു; അധ്യാപകൻ പിടിയിൽ
May 15, 2023, 06:57 IST

ലക്നോ: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ 12 വിദ്യാർഥിനികളെ കംപ്യൂട്ടർ അധ്യാപകൻ പീഡിപ്പിച്ചു. സംഭവത്തിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി, പ്രധാനാധ്യാപകൻ അനിൽകുമാർ, അധ്യാപകൻ സാജിയ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായവരിൽ ചില വിദ്യാർഥിനികൾ ദളിതരാണ്.
മുഹമ്മദലിയെക്കുറിച്ച് ചില പെൺകുട്ടികൾ പ്രഥമാധ്യാപകൻ കുമാറിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം നടപടിയെടുത്തില്ല. മൂന്ന് പ്രതികൾക്കെതിരെയും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.