ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സംസ്കാരശൂന്യത അനുവദിക്കാനാകില്ല; ഒടിടിക്ക് മൂക്കുകയറിടാൻ കേന്ദ്രം
Sun, 19 Mar 2023

നാഗ്പുർ:ടിടി പ്ലാറ്റ്ഫോമുകളിൽ വർധിച്ചുവരുന്ന അശ്ലീലവും അസഭ്യവുമായുള്ള ഉള്ളടക്കം സംബന്ധിച്ച പരാതികൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സംസ്കാരശൂന്യത അനുവദിക്കാനാകില്ലെന്നും വാർത്താവിതരണ മന്ത്രി അനുരാഗ് താക്കൂർ. ഒടിടിയുമായി ബന്ധപ്പെട്ട് ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതും മന്ത്രാലയം പരിഗണിക്കും. ഈ പ്ലാറ്റ്ഫോമുകൾക്ക് ആവിഷ്കാരസ്വാതന്ത്ര്യമാണ് നൽകിയത്, അശ്ലീലവും അശ്ലീലതയ്ക്കുമുള്ളതല്ല. ആരെങ്കിലും പരിധി കടക്കുമ്പോൾ, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ആവശ്യമായ നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.