തമിഴ്നാട്ടിൽ പട്ടാപ്പകൽ വനിത പ്രഫസറെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി കവർച്ച; ആക്രമി അറസ്റ്റിൽ

തമിഴ്നാട്ടിൽ പട്ടാപ്പകൽ വനിത പ്രഫസറെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി കവർച്ച; ആക്രമി അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ ത്രിച്ചിയിൽ പട്ടാപ്പകൽ 53കാരിയായ വനിത പ്രഫസർക്കു നേരെ ആക്രമണം.  അണ്ണ യൂനിവേഴ്സിറ്റി പ്രഫസറായ സീതാലക്ഷ്മിയാണ് അതിക്രമത്തിന് ഇരയായത്. ഇവരെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി കവർച്ച നടത്തുകയായിരുന്നു ആക്രമി. പ്രതിയായ സെന്തിൽകുമാറിനെ  പൊലീസ് കഅറസ്റ്റ് ചെയ്തു.  ത്രിച്ചിയിലെ ഒരു സ്കൂളിനു സമീപമുള്ള റോഡിലൂടെ സീതാലക്ഷ്മി തനിച്ച് നടന്നു വരുമ്പോഴാണ് സംഭവം നടന്നത്. മരത്തടി കൊണ്ട് സെന്തിൽകുമാർ സീതാലക്ഷ്മിയുടെ തലക്ക് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സീതാലക്ഷ്മിയെ റോഡിൽ നിന്ന് ഇയാൾ ഫുട്പാത്തിലേക്ക് വലിച്ചിഴച്ചു. പിന്നീട് ഇവരുടെ ടൂവീലറിന്റെ താക്കോലും മൊബൈലും കവർന്ന സെന്തിൽ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു. ബോധം വീണ്ടെടുത്ത സീതാലക്ഷ്മി തന്നെയാണ് പരാതി നൽകിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് ടൂവീലറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ഇയാളുടെ കാലിന് പരിക്കുണ്ട്.

Share this story