തമിഴ്നാട്ടില്‍ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു
May 5, 2023, 09:45 IST

ചെന്നൈ: തമിഴ്നാട്ടില്‍ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. സിദ്ധേശ്വരന്‍(50)എന്ന ആളാണ് കൊല്ലപ്പെട്ടത്. ആദശപാളയത്താണ് സംഭവം നടന്നത്. കൃഷിസ്ഥലത്തെത്തിയ ആന, കൃഷി നശിപ്പിക്കുകയും ഇതിനിടെ ജോലി ചെയ്യുകയായിരുന്ന സിദ്ധേശ്വരനെ ചവിട്ടിക്കൊല്ലുകയുമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ആനയെ കാട്ടിലേക്ക് മടക്കി അയച്ചത്.