‘പിതാമകനി’ൽ വിക്രമിന് നൽകിയത് ഒന്നേകാൽ കോടി, സൂര്യയ്ക്ക് അഞ്ചുലക്ഷം, വെളിപ്പെടുത്തലുമായി നിര്‍മാതാവ്
Sun, 19 Mar 2023

പിതാമകൻ സിനിമയിൽ സംവിധായകനും താരങ്ങൾക്കും നൽകിയ പ്രതിഫലം വെളിപ്പെടുത്തുകയാണ് നിർമാതാവ് ദുരെെ. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 1.25 കോടിയാണ് പിതാമകനിൽ അഭിനയിക്കുന്നതിനായി വിക്രമിന് നൽകിയതെന്ന് വീഡിയോയിൽ ദുരെെ പറയുന്നു. സംവിധായകന്‍ ബാലയ്ക്ക് 1.15 കോടി നല്‍കിയെന്നും നിർമാതാവ് വെളിപ്പെടുത്തി. അതേസമയം,സൂര്യയ്ക്ക് അഞ്ചുലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഇപ്പോൾ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും ദുരെെ പറയുന്നു.വീഡിയോയിലൂടെ വിക്രമിനോട് എന്തെങ്കിലും സഹായം ചെയ്യണമെന്ന് ദുരെെ അഭ്യർത്ഥിക്കുന്നുമുണ്ട്.പിതാമകനിലെ പ്രകടനത്തിന് വിക്രമിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തേത്തുടർന്ന് 2003-ൽ പുതിയൊരു ചിത്രമൊരുക്കാൻ സംവിധായകൻ ബാലയ്ക്ക് ദുരൈ 25 ലക്ഷം രൂപ അഡ്വാൻസായി നൽകിയിരുന്നു. എന്നാൽ ഈ ചിത്രം നടന്നില്ല. അഡ്വാൻസായി വാങ്ങിയ തുക ബാല തിരികെ നൽകിയിരുന്നുമില്ലെന്നും നിർമ്മാതാവ് പറയുന്നു.