Times Kerala

 ഒരു വർഷം തികക്കില്ല, സിദ്ധരാമയ്യ സർക്കാർ ചീട്ടുകൊട്ടാരം പോലെ തകരും; ബി.ജെ.പി നേതാവ് അണ്ണാമലൈ 

 
after-siddaramaiahs-useless-government-attack-bjp-predicts-collapse
 

ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ കോൺഗ്രസ്സ് സർക്കാർ ഒരു വര്ഷം തികക്കില്ലെന്നു ബി.ജെ.പിയുടെ തമിഴ്നാട് ഘടകം പ്രസിഡന്റ് കെ. അണ്ണാമലൈ. അധികാരമേറ്റതിനു പിന്നാലെ കർണാടകയിലെ ബി.ജെ.പി സർക്കാർ ഒന്നിനും കൊള്ളാത്തതാണെന്ന സിദ്ധരാമയ്യുടെ വിമർശനത്തിനു പിന്നാലെയായിരുന്നു അണ്ണാമലൈയുടെ പരാമർശം.ഒരു വർഷത്തിനുള്ളിൽ തന്നെ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുമെന്നായിരുന്നു അണ്ണാമലൈ പറഞ്ഞത്. ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും 2024ൽ അധികാരത്തിനായി തമ്മിൽ തല്ലിയില്ലെങ്കിൽ അടുത്ത സമാധാന നൊബേൽ അവർക്കു കൊടുക്കണമെന്നും അണ്ണാമലൈ പരിഹസിച്ചു. ​''സർക്കാരിന്റെ ഘടന തന്നെ തെറ്റായ രീതിയിലാണ്. 2.5 വർഷം ഇരുനേതാക്കളും ഭരണം പങ്കുവെക്കുമെന്നാണ് ധാരണ. സിദ്ധരാമയ്യയും ശിവകുമാറും എ.ഐ.സി.സിയിലെ 10 മന്ത്രിമാരുമടങ്ങിയ മന്ത്രിസഭ...എന്തൊരു ഘടനയാണിത്.''-എന്നായിരുന്നു അണ്ണാമലൈയുടെ പരിഹാസം.

 

Related Topics

Share this story