Times Kerala

കോടതിയില്‍ വച്ച്‌, ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് മുറിവുകള്‍ കാണിക്കാനായി വസ്ത്രം നീക്കാനാവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്

 
court
കോടതിയില്‍ വച്ച്‌, ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് മുറിവുകള്‍ കാണിക്കാനായി വസ്ത്രം നീക്കാനാവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ കരൗലി ജില്ലയിലെ മജിസ്‌ട്രേറ്റിനെതിരെയാണ് കേസെടുത്തത്. യുവതി, മാർച്ച് 19നാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ മുറിവുകള്‍ കാണിക്കുന്നതിനായി വസ്ത്രം മാറ്റാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞിരുന്നു. 

വസ്ത്രം മാറാനായി വിസമ്മതിച്ച യുവതി മൊഴിനൽകിയ ശേഷം മാര്‍ച്ച് 30ന് മജിസ്ട്രേറ്റിനെതിരെ പരാതിനൽകി. യുവതിയുടെ പരാതിയില്‍ കേസ് എടുത്തതായി പോലീസ് അറിയിക്കുകയും ചെയ്തു. 

Related Topics

Share this story