അനധികൃത കുടിയേറ്റം; സത്രീകളുൾപ്പെടെ അഞ്ച് ബംഗ്ലാദേശികൾ അറസ്റ്റിൽ
Sun, 19 Mar 2023

ലക്‌നൗ: ആഗ്രയിലെ താജ്ഗഞ്ച് മേഖലയിൽ അനധികൃതമായി കുടിയേറി താമസിച്ച അഞ്ച് ബംഗ്ലാദേശികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് രണ്ട് സ്ത്രീകളുൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കടക്കാൻ ആളുകളെ സഹായിച്ചിരുന്ന ഒരാളും പിടിയിലായവരിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാജ ഇന്ത്യൻ രേഖകളുമായി ആഗ്രയിലെ താജ്ഗഞ്ച് പ്രദേശത്താണ് ഇവർ താമസിച്ചിരുന്നതെന്ന് കണ്ടെത്തി. രണ്ട് വ്യാജ ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ മറ്റ് നിരവധി രേഖകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.