ഉറങ്ങാന്‍ പറ്റുന്നില്ല, കുഞ്ഞ് വയറ്റിനുള്ളില്‍ ഡാന്‍സ് പാര്‍ട്ടി നടത്തുകയാണെന്ന് ഇലിയാന
Fri, 5 May 2023

തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി ഇലിയാന ഡിക്രൂസ്. കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്. കുഞ്ഞിന്റെ അനക്കം കാരണം ഉറങ്ങാന്‍ പറ്റുന്നില്ല എന്നാണ് ഇലിയാന കുറിച്ചത്. ഉറങ്ങാനായി കിടക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘നമ്മള്‍ ഉറങ്ങണം എന്നു കരുതുമ്ബോള്‍ കുഞ്ഞ് വയറ്റിനുള്ളില്‍ ഡാന്‍സ് പാര്‍ട്ടി നടത്തുകയാണ്’ എന്നാണ് താരം കുറിച്ചത്. അതിനു പിന്നാലെ ഉറങ്ങി എഴുന്നേറ്റതിനു ശേഷമുള്ള വിശേഷങ്ങളും താരം പങ്കുവെച്ചിട്ടുണ്ട് . ഏപ്രില്‍ 18നാണ് ഇലിയാന താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത്.