Times Kerala

അധികാരത്തിലെത്തിയാൽ ഹജ്ജ് തീർഥാടകർക്ക് ഒരു ലക്ഷം വിതരണം ചെയ്യും; ച​ന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു

 
അധികാരത്തിലെത്തിയാൽ ഹജ്ജ് തീർഥാടകർക്ക് ഒരു ലക്ഷം വിതരണം ചെയ്യും; ച​ന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി, ജനസേന പാർട്ടി എന്നിവയുടെ പിന്തുണയോടെയാണ് വീണ്ടും ടി.ഡി.പി അധികാരത്തിലേറുന്നത്. ഇതിനിടയിൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചന്ദ്രബാബു നായിഡുവിന്റെ പ്രസംഗത്തിലെ പ്രസ്താവന വീണ്ടും ചർച്ചയാവുകയാണ്. മക്കയിലേക്ക് ഹജ്ജിന് പോകുന്നവർക്ക് സർക്കാർ ധനസഹായം നൽകുമെന്നായിരുന്നു അദ്ദേഹം നൽകിയ വാഗ്ദാനം. ഏപ്രിലിൽ നെല്ലൂരിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന വരുന്നത്.
‘ആന്ധ്രാപ്രദേശിൽ എൻ.ഡി.എ അധികാരത്തിലെത്തിയാൽ ഹജ്ജിന് പോകുന്ന എല്ലാ തീർഥാടകർക്കും ഒരു ലക്ഷം രൂപ വീതം നൽകും’ -ചന്ദ്രബാബു വ്യക്തമാക്കി. ആന്ധ്രയിൽ മുസ്‍ലിംകൾക്കുള്ള നാല് ശതമാനം സംവരണം തുടരുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം പറഞ്ഞു. മുസ്‍ലിം സംവരണത്തിനെതിരെ മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രസംഗിച്ച് നടക്കുമ്പോഴായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന.

Related Topics

Share this story