ഐസിഎസ്ഇ, ഐഎസ്സി പരീക്ഷ ഫലം പ്രഖ്യാപിച്ചു
Sun, 14 May 2023

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്സി പത്താം ക്ലാസ്, പ്ലസ്ടൂ ഫലം പ്രഖ്യാപിച്ചു. ദേശീയ വിജയശതമാനം 98.94 ആണ്. കേരളത്തിൽ 99.97 ആണ് വിജയശതമാനം. രണ്ടരലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 10, 12 ക്ലാസുകളിലെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. www. results.icse.org എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാം.