Times Kerala

 ആരോപണം തെളിഞ്ഞാൽ ഞാൻ തൂങ്ങിമരിക്കും: ബ്രിജ് ഭൂഷൺ

 
 ആരോപണം തെളിഞ്ഞാൽ ഞാൻ തൂങ്ങിമരിക്കും: ബ്രിജ് ഭൂഷൺ
തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാൽ തൂങ്ങിമരിക്കുമെന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ സിംഗ്. ലൈംഗിക ആരോപണങ്ങളിൽ ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്ത്യയിലെ മുൻനിര ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, മറ്റ് പ്രമുഖ ഗ്രാപ്ലർമാർ ഉൾപ്പെടെയുള്ളവർ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രസ്താവന.

"എനിക്കെതിരെ ഉന്നയിക്കുന്ന ഒരു ആരോപണമെങ്കിലും തെളിയിക്കപെട്ടാൽ ഞാൻ തൂങ്ങിമരിക്കും. വിഷയം ഡൽഹി പോലീസ് അന്വേഷിച്ചു വരികെയാണ്, അതിനാൽ ഈ വിഷയത്തിൽ എനിക്ക് കൂടുതൽ വിശദമായി സംസാരിക്കാൻ കഴിയില്ല. ഇത് ആദ്യ ദിവസം മുതൽ ഞാൻ പറയുന്നു. ഗുസ്തിക്കാരുടെ പക്കൽ എനിക്കെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടോ?. ഈ ഗുസ്തിക്കാർ ഒഴികെ (പ്രതിഷേധിക്കുന്നവർ), ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ആരോടെങ്കിലും ചോദിക്കൂ. എന്റെ ജീവിതത്തിന്റെ 11 വർഷം ഞാൻ ഈ രാജ്യത്തിന് ഗുസ്തിക്ക് നൽകിയിട്ടുണ്ട് "- ബ്രിജ് ഭൂഷൺ പറഞ്ഞു. 


 

Related Topics

Share this story