ജമ്മു കശ്മീരില്‍ വീട് തകര്‍ന്ന് 3 സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
May 27, 2023, 13:16 IST

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഇന്നലെ വീട് തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്ന് സഹോദരങ്ങള്‍ മരിച്ചു. നാഗ്സെനി തെഹ്സിലിലെ പുള്ളര്‍ എന്ന പര്‍വതപ്രദേശത്ത് രാത്രിയാണ് വീട് തകര്‍ന്നതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഖലീല്‍ പോസ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജേഷ്, സാജന്‍, പപ്പു എന്നീ മൂന്ന് സഹോദരന്മാരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ സുരക്ഷിതരാണെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.