ഹോർലിക്സ് ഡയബറ്റിസ് പ്ലസിലൂടെ പ്രമേഹ വിഭാഗത്തിലേയ്ക്കും ചുവട് വെച്ച് ഹോർലിക്സ്

 ഹോർലിക്സ് ഡയബറ്റിസ് പ്ലസിലൂടെ പ്രമേഹ വിഭാഗത്തിലേയ്ക്കും ചുവട് വെച്ച് ഹോർലിക്സ്
 

പ്രമേഹവുമായി ബന്ധപ്പെട്ട വിവിധ അപകടസാധ്യതകൾക്ക് ഇന്ത്യ എപ്പോഴും വിധേയമാണ്. റാങ്ക് പട്ടികയിൽ ചൈനയ്ക്ക് ശേഷം രണ്ടാം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്ത് അടുത്ത 25 വർഷത്തിനുള്ളിൽ ഈ രോഗത്തിന്റെ വ്യാപന നിരക്ക് ഇരട്ടിയാകും. ഇന്ത്യയിലെ ജനസംഖ്യയുടെ 7.3% പ്രമേഹരോഗികളും 10.3% പ്രീ-ഡയബറ്റിസ് ഉള്ളവരുമായി പ്രമേഹം ഒരു ഭീഷണിയായി  ഉയരുന്നത് തുടരുമ്പോഴും പ്രമേഹരോഗികളിൽ 2-ൽ ഒരാളുടെ രോഗനിർണ്ണയം സാധ്യമാകുന്നില്ല*. പ്രമേഹത്തോടൊപ്പം ജീവിതത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ കാരണം പ്രമേഹത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന പരിഹാരങ്ങൾക്കായി നിരന്തരം ആവശ്യപ്പെടുന്ന ഉപഭോക്താക്കളുടെ എതിർപ്പിനും കാരണമായി.
പേടിപ്പെടുത്തുന്ന ഈ കണക്കുകളും ഉപഭോക്തൃ ആവശ്യകതകളും കണക്കിലെടുത്ത് പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സ്പെഷ്യലൈസ് ചെയ്ത ബ്രാൻഡുകളുടെ ഒരു സെറ്റ് തയ്യാറാക്കിയ ഹോർലിക്സ് പ്ലസ് ശ്രേണി പ്രമേഹ വിഭാഗത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ഹോർലിക്സ് അവതരിപ്പിച്ച ഡയബറ്റിസ് പ്ലസ് ഇന്ത്യയിലെ മുതിർന്ന വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത ഒരു പോഷക പാനീയമാണ്. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു (22% ഡ്യുവൽ ബ്ലെൻഡ് ഫൈബർ). ഫൈബർ അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ ഗ്ലൂക്കോസും ലിപിഡും കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു#. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഹോർലിക്സ് ഡയബറ്റിസ് പ്ലസിൽ 16 സുപ്രധാന പോഷകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഫൈബർസോൾ-2, ന്യൂട്രിയോസ് എന്നിവയും ഇതിൽ  അടങ്ങിയിട്ടുണ്ട്. വിശപ്പടക്കുന്നതിനും കലോറി ഉപഭോഗം കുറയ്ക്കുന്നതിനും ഈ ഫൈബറുകൾ മികച്ചതാണ്.
പ്രമേഹം കൈകാര്യം ചെയ്യുന്നതിനായി ഭക്ഷണക്രമത്തിന്റെയും ജീവിതശൈലിയുടെയും പ്രാധാന്യത്തെക്കുറിച്ച് ആർഎസ്എസ്ഡിഐ പ്രസിഡന്റ് ഡോ ബൻഷി സാബു പറഞ്ഞു, “ഇന്ത്യയിൽ പ്രമേഹം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായ അനാരോഗ്യകരമായ ആധുനിക ഭക്ഷണക്രമവും കുറഞ്ഞ വ്യായാമ രീതികളും മാറേണ്ടതാണ്. ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തൽ, ഗ്ലൂക്കോസ് സ്പൈക്കുകൾ കുറയ്ക്കൽ, പ്ലാസ്മ ലിപിഡ് അളവ് കുറയ്ക്കൽ, ടി2ഡിഎം രോഗികളുടെ ഭാരം നിയന്ത്രിക്കൽ എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഫൈബർ റിച്ച് ഡയബെറ്റിസ് ന്യുട്രീഷൻ (FDN) നൽകുന്നുവെന്ന്  പഠനങ്ങൾ തെളിയിക്കുന്നു.”
പ്രമേഹ രോഗികളിൽ ഫൈബറിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി ഹോർലിക്സ് ഡയബറ്റിസ് പ്ലസ് ആദ്യത്തെ ടിവിസി അടുത്തിടെ അവതരിപ്പിച്ചു.
ഹോർലിക്സ് ഡയബറ്റിസ് പ്ലസിന്റെ ടിവിസിയെക്കുറിച്ച് എച്ച്യുഎൽ ന്യൂട്രീഷൻ വൈസ് പ്രസിഡന്റ് കൃഷ്ണൻ സുന്ദരം പറഞ്ഞു, “പ്രമേഹം ഒരു മഹാമാരിക്ക് തുല്യമാണ്, 24 കോടി പ്രമേഹ രോഗികളും പ്രീ ഡയബറ്റിക് രോഗികളും ഉള്ള ഇന്ത്യ വർദ്ധിച്ചുവരുന്ന ഈ രോഗ വ്യാപനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പോഷകാഹാരം, ജീവിതശൈലി എന്നിവ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. പ്രമേഹമുള്ളവർക്കും അത് ഭാവിയിൽ ബാധിക്കാൻ സാധ്യതയുള്ളവർക്കും വേണ്ടി പ്രത്യേകം ഫോർമുലേറ്റ് ചെയ്ത സപ്ലിമെന്റായ ഹോർലിക്സ് ഡയബറ്റിസ് പ്ലസ് ഞങ്ങൾ അവതരിപ്പിക്കുകയാണ്. പ്രമേഹരോഗികൾക്ക് ആവശ്യമായ ഉയർന്ന ഫൈബറിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉയർന്ന അളവിലുള്ള ഡ്യുവൽ ബ്ലെൻഡ് ഫൈബറുകളുള്ള ഡയബറ്റിസ് പ്ലസ് ഒരു ദിവസം നിങ്ങൾക്ക് ആവശ്യമായ ഫൈബറിന്റെ 26% എങ്ങനെ നൽകുന്നു എന്നതിനെക്കുറിച്ചും ഉപഭോക്താക്കളെ ബോധവത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു#.”
പഞ്ചസാര ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാൻ ശ്രമിക്കുന്ന ഒരു പ്രമേഹ രോഗിക്ക്  ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണസാധനങ്ങൾ നൽകുന്നതായാണ് കോപ്പി കാണിക്കുന്നത്. വിവിധ ഭക്ഷണസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനെകുറിച്ച് രോഗി ചോദ്യം ചെയ്യുമ്പോൾ ഒരാളുടെ ഭക്ഷണ ക്രമത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം ഭക്ഷണത്തിൽ ഫൈബർ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും കോപ്പി എടുത്തുപറയുന്നു.

പരസ്യം നിർമ്മിച്ചപ്പോൾ അതിൽ ഉൾപ്പെടുത്തിയ ക്രിയേറ്റീവായ ഉൾക്കാഴ്ചകളെക്കുറിച്ച് എഫ്സിബി ഇന്ത്യയുടെ എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ സുമിത്ര സെൻഗുപ്ത പറഞ്ഞു, “ആരെങ്കിലും പ്രീ-ഡയബറ്റിക്കോ അല്ലെങ്കിൽ ഡയബറ്റിക് ആണെന്ന് ആദ്യമായി കണ്ടെത്തുകയോ ചെയ്താൽ, പഞ്ചസാര കുറയ്ക്കുക എന്നായിരിക്കും ആദ്യത്തെ പ്രതികരണം. ഒരു മധ്യവയസ്സിൽ എത്തിയൊരാൾ തന്റെ മുന്നിൽ വയ്ക്കുന്ന ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനെകുറിച്ച് ആശങ്കയോടെ ചോദിക്കുന്ന ഒരു രംഗത്തോടെയാണ് ഞങ്ങളുടെ പരസ്യം ആരംഭിക്കുന്നത്. ഇങ്ങനെ ചോദിക്കേണ്ടത് ഒരു ശരിയായ കാര്യമാണെന്ന രീതിയിലാണ് തുടക്കത്തിൽ കാണിക്കുന്നതെങ്കിലും ഉയർന്ന അളവിലുള്ള ഫൈബർ പ്രമേഹത്തെ നിയന്ത്രിക്കുമെന്ന ഡോക്ടർ പറയുന്നതിലൂടെ ഈ ചോദ്യങ്ങൾ അപ്രസ്ക്തമായി കാണിക്കുന്നു. ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 26% നൽകുന്ന ഹോർലിക്സ് ഡയബറ്റിസ് പ്ലസ് ഈ അവസരത്തിൽ അവതരിപ്പിക്കുന്നു. പോഷകാഹാരം കഴിക്കുന്ന രീതികളിലും ഇത് ഒരു മാറ്റം കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു - പഞ്ചസാര കുറയ്ക്കുക മാത്രമല്ല, ഫൈബർ ഉൾപ്പെടുത്തുക കൂടി ചെയ്യുന്നു.”
 

Share this story