Times Kerala

 ബംഗാളിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി; ബി.ജെ.പി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ്

 
ബംഗാളിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി; ബി.ജെ.പി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ്
കൊൽക്കത്ത: ബംഗാളിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്യുകയാണെന്ന പരാമർശത്തിന് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടി.എം.സി). ബി.ജെ.പി സംസ്ഥാനത്ത് വർ​ഗീയവിഷം വിളമ്പുകയാണെന്നും ജനങ്ങളെ ജാതി ചൊല്ലി വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടി പറ‍ഞ്ഞു. ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രി സമൃതി ഇറാനി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. മമത ഹിന്ദു വംശഹത്യയിൽ പ്രശസ്തയാണെന്നും ഇപ്പോൾ അവർ പാർട്ടി അം​ഗങ്ങളെ ഹിന്ദു സ്ത്രീകളെ ലൈം​ഗികമായി ഉപ​ദ്രവിക്കാൻ അനുമതി നൽകിയിരിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.

Related Topics

Share this story