ഉയർന്ന പിഎഫ് പെൻഷൻ: അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി നീട്ടി
May 3, 2023, 06:43 IST

ന്യൂഡൽഹി: പിഎഫ് പെൻഷൻകാർക്ക് സുപ്രീം കോടതി വിധി അനുസരിച്ച് ഉയർന്ന പെൻഷനുളള ഓപ്ഷൻ അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി നീട്ടി. ജൂൺ 26 വരെ ഓപ്ഷൻ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു. തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളിൽ നിന്നും പെൻഷൻകാരുടെ സംഘടനകളിൽ നിന്നും ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുവരെ 12 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഇപിഎഫ്ഒ അറിയിച്ചു. ഇത് രണ്ടാം തവണയാണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി കേന്ദ്രം നീട്ടുന്നത്. നേരത്തെ മാർച്ച് മൂന്ന് ആയിരുന്നത് മേയ് മൂന്ന് വരെ നീട്ടിയിരുന്നു.