Times Kerala

രാജ്യത്ത് ഉഷ്ണതരംഗം വരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് 

 
ഉഷ്ണതരംഗം: നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്തെ വേനൽചൂട് ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഏപ്രിൽ 3 മുതൽ 6 വരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ട്.

ഏപ്രിൽ 6 വരെ തീരദേശ കർണാടക, കേരളം, മാഹി, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലും  തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടകയുടെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഏപ്രിൽ 5 വരെയും ഉഷ്ണതരംഗമുണ്ടാവാൻ സാധ്യതയുണ്ട്. ഏപ്രിൽ പകുതി മുതൽ ഉഷ്ണതരംഗം വടക്കേ ഇന്ത്യയിലേക്കും പടരും.

ഗുജറാത്ത്, മഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, വടക്കൻ ചത്തീസ്ഗഢ്, ഒഡീഷ, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും ചൂട് വർധിക്കാൻ പോകുന്നത്.

ഏപ്രിൽ പകുതിയോടെ രാജ്യത്തുടനീളം ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാമെന്ന് കാലവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ കാലഘട്ടങ്ങളിൽ താപനിലയിൽ വർധന ഉണ്ടാവില്ല.

Related Topics

Share this story