കൂട്ടുകാരിയെ ആലിംഗനം ചെയ്തു; പിന്നാലെ വെടിയുതിര്‍ത്ത് കൊല; യുവാവും ജീവനൊടുക്കി
Fri, 19 May 2023

ഉത്തര്‍പ്രദേശ്: പിണക്കം തീർക്കാൻ കൂട്ടുകാരിയെ വിളിച്ചുവരുത്തി വെടിവച്ച് കൊന്നതിന് പിന്നാലെ യുവാവും ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് കോളജ് വിദ്യാര്‍ഥിയായ യുവാവ്, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശിവ്നാടാര്‍ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിയായ അനുജ് ആണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.
കൂട്ടുകാരിയായ വിദ്യാര്‍ഥിനിയുമായി കുറച്ച് നാളായി അനുജ് അകല്‍ച്ചയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സംഭവം നടക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ സംസാരിക്കാന്‍ വിളിച്ചു വരുത്തിയ അനുജ്, സ്നേഹത്തോടെ ആലിംഗനം ചെയ്ത ശേഷം പെട്ടെന്ന് തന്നെ കയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ശബ്‌ദം കേട്ട് ഓടിക്കൂടിയ ആളുകള്‍ ഉടൻ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവയ്പ്പിന് ശേഷം ഹോസ്റ്റല്‍ മുറിയിലെത്തിയ അനുജ് സ്വയം വെടിയുതിര്‍ത്തുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.