Times Kerala

പീഡനക്കേസ്: നുണപരിശോധനക്ക് തയാറല്ലെന്ന് ഹരിയാന മന്ത്രി 

 
പീഡനക്കേസ്: നുണപരിശോധനക്ക് തയാറല്ലെന്ന് ഹരിയാന മന്ത്രി 
ചണ്ഡീഗഡ്: പീഡനക്കേസിൽ നുണപരിശോധനക്ക് തയാറല്ലെന്ന് ഹരിയാന മന്ത്രി സന്ദീപ് സിങ്. കഴിഞ്ഞ വർഷമാണ് സന്ദീപ് സിങിനെതിരെ പീഡന കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ജൂനിയർ വനിതാ കോച്ചിന്റെ പരാതിയിൽ ഡിസംബർ 31നാണ് മന്ത്രിക്കെതിരെ കേസെടുത്തത്. കേസിൽ നുണപരിശോധനയ്ക്ക് അനുമതി തേടി ചണ്ഡീഗഡ് പൊലീസ് നൽകിയ അപേക്ഷയിൽ പ്രദേശിക കോടതിയിൽ മന്ത്രി വിശദമായ മറുപടി സമർപ്പിച്ചു. 

ഇരയുടെ മൊഴികൾക്ക് വിരുദ്ധമാണ് മന്ത്രിയുടെ അവകാശവാദം എന്നതിനാൽ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മന്ത്രിയെ നുണപരിശോധന നടത്തണമെന്നായിരുന്നു ചണ്ഡീഗഡ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ത്തിന്‍റെ ആവശ്യം.  കഴിഞ്ഞ വർഷം ചണ്ഡീഗഢിലെ സെക്ടർ 7ലെ ഔദ്യോഗിക വസതിയിൽ വച്ച് മന്ത്രി തന്നെ പീഡിപ്പിച്ചെന്നായിരുന്നു വനിതാ പരിശീലകയുടെ ആരോപണം.

Related Topics

Share this story