യുവതിയോട് അപമര്യാദയായി പെരുമാറിയയാള്ക്ക് മര്‍ദനം; പരസ്യമായി നഗ്നനാക്കി നടത്തിച്ചു
Jan 13, 2022, 11:04 IST
ബംഗളൂരു: യുവതിയോട് അപമര്യാദയായി പെരുമാറിയയാള്ക്ക് മര്‍ദനം. കൂടാതെ ഇയാളെ പരസ്യമായി നഗ്നനാക്കി നടത്തിക്കുകയും ചെയ്തു. കര്‍ണാടകയിലെ ഹസന് ജില്ലയിലുള്ള മഹാരാജാ പാര്‍ക്കിലാണ് സംഭവം ഉണ്ടായത് .വിജയപുര ജില്ലയില്‍ നിന്നുള്ള മേഘരാജ് എന്നയാളാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത് . ഹസന് സിറ്റിയില്‍ നിര്‍മാണ ജോലിക്ക് എത്തിയതാണ് ഇയാള്‍.പാര്‍ക്കിലൂടെ നടക്കുന്നതിനിടെയാണ് ഇയാള്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്. എന്നാൽ,സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സംഘടിച്ചെത്തിയ ആളുകള്‍ ഇയാളെ മര്‍ദിക്കുകയും നഗ്നനാക്കി ഹേമാവതി സ്റ്റാച്യു സര്‍ക്കിളില്‍ കൂടി നടത്തിക്കുകയും ചെയ്തു.സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.