Times Kerala

 എന്‍റെ സഹോദരി മത്സരിച്ചിരുന്നെങ്കിൽ മോദി മൂന്ന് ലക്ഷം വോട്ടിന് തോറ്റേനെ: 
 രാഹുൽ ഗാന്ധി

 
അം​ബാ​നി​യെ​യും അ​ദാ​നി​യെ​യും സ​ഹാ​യി​ക്കാ​നാ​ണ് മോ​ദി​യെ അ​യ​ച്ചി​രി​ക്കു​ന്ന​ത്: രാ​ഹു​ൽ ഗാ​ന്ധി
ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കിൽ മോദി തോറ്റേനെയെന്ന് രാഹുൽ ഗാന്ധി. പ്രിയങ്ക വാരാണസിയിൽ മത്സരിച്ചിരുന്നെങ്കിൽ മൂന്ന് ലക്ഷം വോട്ടിന് മോദി തോൽക്കുമായിരുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. യുപിയിൽ 2014 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. വാരാണസിയിൽ കോൺഗ്രസിന്‍റെ അജയ് റായിക്കെതിരെ ആദ്യം പിന്നിലായ മോദി, പിന്നീട് 1.6 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലി സന്ദർശിക്കുകയായിരുന്നു. റായ്ബറേലിയിലെ രാഹുലിന്‍റെ വിജയം കോണ്‍ഗ്രസ് പ്രവർത്തകരുടെ കഠിനാധ്വനത്തിന്‍റെ ഫലമാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. റായ്ബറേലിയില്‍ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടിയാണ് വിജയം നേടിയതെന്ന് രാഹുലും കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story