എച്ച്3എൻ2 വൈറസ് ഭീതി; മെഡിക്കൽ വിദ്യാർത്ഥിയും മരിച്ചതായി റിപ്പോർട്ടുകൾ
Thu, 16 Mar 2023

പൂനൈ: എച്ച്3എൻ2വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥിയും. 23കാരനായ അഹമ്മദ് നഗർ സ്വദേശിയായ സിവിൽ സർജൻ ഡോ സഞ്ജയ് ഗോഖറെയാണ് കോവിഡ് ബാധിച്ചതിന് ശേഷം എച്ച്3എൻ2 വൈറസ് മൂലം മരിച്ചത്. ഇന്ത്യയില്‍ ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ വീണ്ടും രണ്ട് പേര്‍ കൂടി വൈറസ് ബാധയില്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി സഭയില്‍ അറിയിച്ചിരിക്കുന്നത്. അതിലൊരാളാണ് മെഡിക്കൽ വിദ്യാർത്ഥിയും. ഇന്നലെയാണ് മെഡിക്കൽ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്. എഴുപത്തിനാലുകാരനാണ് മരിച്ച മറ്റൊരാൾ.