Times Kerala

കേന്ദ്ര സ​ഹ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേറ്റ് ജോ​ര്‍​ജ് കു​ര്യ​ൻ 

 
ജോർജ് കുര്യൻ
ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ല്‍ മ​ല​യാ​ളി​യാ​യ ജോ​ര്‍​ജ് കു​ര്യ​നും കേന്ദ്ര സ​ഹ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റു. സു​രേ​ഷ് ഗോ​പി​ക്ക് പി​ന്നാ​ലെ അദ്ദേഹം ചുമതലയേറ്റത് ഡ​ല്‍​ഹി​യി​ലു​ള്ള കൃ​ഷി ഭ​വ​നി​ല്‍ എ​ത്തി​യാ​ണ്. ജോർജ് കുര്യനു ലഭിച്ചത് ന്യൂ​ന​പ​ക്ഷ​കാ​ര്യം, ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം എ​ന്നീ വ​കു​പ്പു​ക​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം കേ​ര​ള​ത്തി​ലെ ബി​ ജെ ​പി നേ​താ​ക്കളുമുണ്ടായിരുന്നു. ഇതോടെ മോ​ദി മ​ന്ത്രി​സ​ഭ​യി​ല്‍ മ​ല​യാ​ളി​കൾ രണ്ടായി. കോ​ട്ട​യം കാ​ണ​ക്കാ​രി ന​മ്പ്യാ​കു​ള​ത്തു​കാ​ര​നാ​ണ് ജോ​ര്‍​ജ് കു​ര്യ​ന്‍. ഇദ്ദേഹം ബി ജെ പിയിൽ 40 വ​ര്‍​ഷ​മാ​യി പ്രവർത്തിക്കുകയാണ്. 

Related Topics

Share this story