അഞ്ച് ആഴ്ചകൾ കൊണ്ട് റെക്കോർഡ് വ്യൂവർഷിപ്പുമായി ജിയോസിനിമ
May 12, 2023, 19:44 IST

അഞ്ച് ആഴ്ചകൾ കൊണ്ട് റെക്കോർഡ് വ്യൂവർഷിപ്പ് നേടിയെടുത്ത് പ്രമുഖ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ സിനിമ. ഐപിഎൽ മത്സരങ്ങൾ കാണാനാണ് കൂടുതൽ ആളുകളും ജിയോസിനിമ ഡൗൺലോഡ് ചെയ്തിട്ടുള്ളത്. കായിക മത്സരങ്ങൾ ബിഗ് സ്ക്രീനിൽ നിന്നും മിനിസ്ക്രീനിൽ ആസ്വദിക്കാൻ അവസരം ലഭിച്ചതോടെ, ആരാധകർക്ക് മെച്ചപ്പെട്ട ദൃശ്യാനുഭവം നൽകുന്നതിനായി ഒട്ടനവധി ഫീച്ചറുകളും ജിയോസിനിമ പുറത്തിറക്കിയിട്ടുണ്ട്. മത്സരങ്ങൾ ക്വാളിറ്റിയോടെ കാണാൻ 360 ഡിഗ്രി വ്യൂവിംഗ് ഫീച്ചർ അടുത്തിടെയാണ് പുറത്തിറക്കിയത്.
റിപ്പോർട്ടുകൾ പ്രകാരം, 1300 കോടിയിലധികം വ്യൂവർഷിപ്പാണ് ജിയോസിനിമ നേടിയെടുത്തത്. കൂടാതെ, ഓരോ കാഴ്ചക്കാരനും ഓരോ മത്സരത്തിലും ചെലവഴിക്കുന്ന ശരാശരി സമയം 60 മിനിറ്റായി ഉയർന്നിട്ടുണ്ട്.
വ്യൂവർഷിപ്പ് വർദ്ധിച്ചതിന് പിന്നാലെ ജിയോസിനിമയിൽ പ്രദർശിപ്പിക്കുന്ന പരസ്യ ദാതാക്കളുടെ എണ്ണവും അനുപാതികമായി ഉയർന്നിട്ടുണ്ട്. ടാറ്റ ഐപിഎൽ 2023-ന്റെ ഡിജിറ്റൽ സ്ട്രീമിംഗിനായി പങ്കാളിത്തമുള്ള 26 ബ്രാൻഡുകളാണ് ഉള്ളത്.
