Times Kerala

ആന്ധ്രപ്രദേശിലെ ഗതിശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനൽ പദ്ധതി യാഥാർത്ഥ്യമായി, ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു

 
ആന്ധ്രപ്രദേശിലെ ഗതിശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനൽ പദ്ധതി യാഥാർത്ഥ്യമായി, ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു
ആന്ധ്രപ്രദേശിന്റെ സ്വപ്ന പദ്ധതിയായ ഗതിശക്തി മൾട്ടി മോഡൽ കാർഗോ ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. മറ്റ് ഗതാഗത മാർഗ്ഗങ്ങൾക്ക് തടസ്സം സൃഷ്ടിക്കാത്ത രീതിയിലാണ് ഗതിശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആന്ധ്രപ്രദേശിൽ നിന്ന് തെലങ്കാനയിലേക്കാണ് ടെർമിനലുകൾ വ്യാപിപ്പിച്ചിരിക്കുന്നത്.   റിപ്പോർട്ടുകൾ പ്രകാരം, ഗതിശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനലിന്റെ ആദ്യ സർവീസ് 2,993 ടൺ പിഒഎലുമായി ആന്ധ്രപ്രദേശിലെ കൃഷ്ണ പട്ടണത്തിൽ നിന്നാണ് ആരംഭിച്ചത്. തെലങ്കാനയിലെ ചെർലാപ്പള്ളി മേഖലയിലേക്കാണ് ഇവ കൊണ്ടുപോയിട്ടുള്ളത്. 

പെട്രോളിയം ഓയിൽ ആൻഡ് ലൂബ്രിക്കന്റെ പുറത്തേക്കുള്ള ഗതാഗതം കൈകാര്യം ചെയ്യുന്നതിനാണ് പുതിയ മൾട്ടി മോഡൽ കാർഗോ ആരംഭിച്ചിട്ടുള്ളത്. 2021 ഡിസംബർ 15-നാണ് ഗതിശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനൽ പദ്ധതിക്ക് തുടക്കമിട്ടത്. വരും സാമ്പത്തിക വർഷം 100 ഗതിശക്തി കാർഗോ ടെർമിനലുകൾ കമ്മീഷൻ ചെയ്യാനാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം

Related Topics

Share this story